യു.എസ് സംഘത്തില്‍ ചൈത്രയും | Oneindia Malayalam

2020-03-30 18,890

അമേരിക്കയില്‍ 45 മിനിറ്റിനകം കോവിഡ് 19 വൈറസ് രോഗം സ്ഥിരീകരിക്കുന്നതിനുള്ള സംവിധാനം വികസിപ്പിച്ച സംഘത്തില്‍ കാസര്‍കോട് പെരിയ സ്വദേശിനിയും. പെരിയയിലെ പി.ഗംഗാധരന്‍ നായരുടെ പേരമകളായ ചൈത്ര സതീശനാണു യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍(എഫ്ഡിഎ) കഴിഞ്ഞ ദിവസം അംഗീകാരം നല്‍കിയ സംവിധാനം വികസിപ്പിച്ച സംഘത്തില്‍ മുന്‍നിരയില്‍ പ്രവര്‍ത്തിച്ചത്. സംവിധാനം വികസിപ്പിച്ച കാലിഫോര്‍ണിയ ആസ്ഥാനമായ സെഫിഡ് കമ്പനിയിലെ ബയോ മെഡിക്കല്‍ എന്‍ജിനീയറാണു ചൈത്ര.